വിവാഹ സമയത്ത്, അംഗത്വ തീയതി മുതൽ തുടർച്ചയായ 2 വർഷം സർവ്വീസുള്ള തൊഴിലാളിയാണെങ്കിൽ, ടിയാൾക്കും ടിയാളുടെ 2 കുട്ടികൾക്കും 40,000/- രൂപ വീതം വിവാഹ ധനസഹായം ലഭിക്കുന്നതാണ്.
തൊഴിലാളി വിവാഹ ധനസഹായത്തിനുള്ള അപേക്ഷയായ ഫോം നമ്പർ 9 ഡി ചുവടെ ചേർക്കുന്നവയുടെ പകർപ്പ് സഹിതം അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
- I) കുടുംബാംഗങ്ങൾ ആരൊക്കെ എന്നത് കാണിക്കുന്ന റേഷൻ കാർഡിന്റെ പ്രസക്ത ഭാഗത്തിന്റെയോ അപേക്ഷകന് കുടുംബാംഗങ്ങളുമായുള്ള ബന്ധം തെളിയിക്കുന്ന മതിയായ രേഖയുടേയോ പകർപ്പ്.
- II) അധികാരി സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.