ക്ഷേമ പദ്ധതിയിൽ അംഗമായതും ഒരു മോട്ടോർ സ്ഥാപനത്തിൽ തുടർച്ചയായി ജോലി ചെയ്യുന്നതും ക്ഷേമനിധിയിൽ 2 വർഷത്തെ സജീവാംഗത്വവുമുള്ള തൊഴിലാളിയെ ചികിത്സാ ധനസഹായത്തിന് പരിഗണിക്കുന്നതാണ്.
ഉപഖണ്ഡിക (3) ൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും രോഗത്തിന്, ക്ഷേമ പദ്ധതിയിലെ ഒരംഗം സർക്കാർ ജീവനക്കാർക്ക് ചികിത്സ തേടാൻ നിർദ്ദേശിച്ചിട്ടുള്ള ആശുപത്രികളിൽ ചികിത്സ നടത്തുന്ന പക്ഷം ചികിത്സയ്ക്കു ചെലവാകുന്ന തുക മടക്കി നൽകേണ്ടാത്ത അഡ്വാൻസായി അനുവദിയ്ക്കുന്നതാണ്. ഈ തുക ബില്ലുകളുടെ 50% മോ 1 ലക്ഷം രൂപുയോ ഏതാണോ കുറവ് ആയത് ബോർഡ് തീരുമാനത്തിന് വിധേയമായി നൽകുന്നതാണ്.
- ചികിത്സാ ധനസഹായം അനുവദിയ്ക്കാവുന്ന രോഗങ്ങളും ചികിത്സകളും
- i) കാൻസർ – എല്ലാത്തരം കാൻസറിനും ട്യൂമറിനും നൽകുന്ന ചികിത്സ
- ii) ക്ഷയം –
iii) പക്ഷാഘാതം –
- iv) എല്ലാത്തരം ഹൃദയ സംബന്ധമായ രോഗങ്ങൾക്കും, രോഗ നിർണ്ണയ നടപടികൾക്കും, ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവയ്ക്കും
- v) വൃക്ക രോഗങ്ങൾ – വൃക്ക രോഗങ്ങൾക്ക് നൽകുന്ന എല്ലാത്തരം ചികിത്സയും
- vi) മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ
vii) കരൾ സംബന്ധ രോഗങ്ങൾ (ഹെപ്പറ്റിക്)
viii) തലച്ചോർ സംബന്ധമായ രോഗങ്ങൾ
- ix) കണ്ണ് സംബന്ധമായ രോഗങ്ങൾ
- x) ന്യൂറോ
- xi) ഓർത്തോപീഡിക്
xii) ഹെപ്പറ്റോബിലിയറി രോഗങ്ങൾ
xiii) ശ്വാസ കോശ രോഗങ്ങൾ
xiv) ഗ്യാസ്ട്രോ എൻട്രിക് രോഗങ്ങൾ
- xv) ആർത്രൈറ്റിക് രോഗങ്ങൾ
xvi) വിട്ടുമാറാത്ത പ്രമേഹവും അതിന്റെ സങ്കീർണ്ണതകളും
xvii) എല്ലാത്തരം ശസ്ത്രക്രിയകൾക്കും
xviii) ഹെപ്പറ്റൈറ്റിസ്
xix) അൾസർ
- xx) ഹെമറോയിഡ്