ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിൽ ജോലിയിലിരിക്കെ ജോലിയുമായി ബന്ധപ്പെട്ട് അപകടം സംഭവിച്ച് മരണപ്പെട്ടാൽ ആ തൊഴിലാളിയുടെ അനന്തരാവകാശിയ്ക്ക് 2 ലക്ഷം രൂപ ധനസഹായം ലഭിക്കുന്നതാണ്.
ചുവടെ ചേർക്കുന്നവ സഹിതം ഫോം 9 ബി യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
- പോലീസ് വകുപ്പിൽ നിന്നും ലഭിക്കുന്ന അപകടം സംബന്ധിക്കുന്ന എഫ്.ഐ.ആർ ന്റെ പകർപ്പ്
- പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ്
- മരണപ്പെട്ട ആളുടെ പേര് ഉൾപ്പെടുന്ന റേഷൻ കാർഡിന്റെ പ്രസക്ത ഭാ ഗത്തിന്റെ പകർപ്പ്
- അപേക്ഷകന് മരണപ്പെട്ട ആളുമായുള്ള ബന്ധം കാണിക്കുന്ന, വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്..
അപേക്ഷ ലഭിച്ച് 60 ദിവസത്തിനുള്ളിൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം നിയോഗിക്കുന്ന ഏതെങ്കിലും ഓഫീസറോ അപേക്ഷ സംബന്ധമായി ആവശ്യമായ അന്വേഷണങ്ങൾ നടത്തി, ബോർഡ് തീരുമാനങ്ങൾക്ക് വിധേയമായി അനുയോജ്യമായ ഉത്തരവ് നൽകുന്നു.