2 വർഷത്തെ സജീവാംഗത്വമുള്ള ക്ഷേമനിധിയിലെ ഏതൊരു തൊഴിലാളിയും അപകട ചികിത്സാ ധനസഹായത്തിന് പരിഗണിക്കാവുന്നതാണ്. നിബന്ധനകൾ ചുവടെ ചേർക്കുന്നു.
- ക്ഷേമനിധിയിൽ സജീവാംഗത്വമുള്ള തൊഴിലാളിയായിരിക്കണം.
- ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിൽ ജോലിയിലിരിക്കെ ജോലിയുമായി ബന്ധപ്പെട്ട് അപകടം സംഭവിക്കണം.
- 72 മണിക്കൂർ കിടത്തി ചികിത്സ നടത്തിയിരിക്കണം.
- ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് 60 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം.
ബോർഡ് തീരുമാനത്തിന് വിധേയമായി, ചികിത്സിച്ച ബില്ലുകളുടെ 50% തുകയോ 1 ലക്ഷം രൂപയോ ഏതാണോ കുറവ് ആയത് അനുവദിയ്ക്കുന്നതാണ്.
ഇവ കൂടാതെ, ക്ഷേമനിധി പദ്ധതിയിൽ അംഗത്വമെടുത്ത സജീവാംഗത്തിന് 72 മണിക്കൂറിൽ കുറയാതെ ആശുപത്രിയിൽ കിടത്തി ചികിത്സ നടത്തിയിട്ടുണ്ടെങ്കിൽ 5,000/- രൂപയോ ഒറിജിനൽ ബില്ലുകളുടെ 50% തുകയോ ഏതാണോ കുറവ് ആയത് ബോർഡ് തീരുമാനത്തിന് വിധേയമായി ചികിത്സാ ധനസഹായമായി ലഭിക്കുന്നതാണ്.