മോട്ടോർ ഗതാഗത മേഖലയിൽ ജോലി ചെയ്യുന്നതോ ഏതെങ്കിലും മോട്ടോർ ഗതാഗത സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യാൻ യോഗ്യതയുള്ളതോ ആയ എല്ലാ തൊഴിലാളികളും സ്വയം തൊഴിലാളികളും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അതാത് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിനോ/ അഡീ. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിനോ അംഗത്വത്തിനായുള്ള ഫോം.1 സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ അപേക്ഷയോടൊപ്പം 2 സ്റ്റാമ്പ് സൈസ് ഫോട്ടോ സമർപ്പിക്കേണ്ടതും 25/- രൂപ രജിസ്ട്രേഷൻ ഫീസിനത്തിൽ ഒടുക്കേണ്ടതുമാണ്.